മലബാറിലെ ഹയർസെക്കൻഡറി സീറ്റും വിമർശനങ്ങളും
ഭാഗം 1
30/5/2024
1990ലാണ് കോളേജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തി ഹയർസെക്കൻഡറി തുടക്കം കുറിക്കുന്നത്. ഹയർസെക്കൻഡറി രൂപീകരണ കാലം മുതൽ മലബാറിൽ വിശിഷ്യ മലപ്പുറം ജില്ലയിൽ സീറ്റ് സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു. പ്രാരംഭഘട്ടത്തിലെ മന്ത്രിസഭ മാറ്റി വെച്ചാൽ ബാക്കി കാലയളവിൽ ഏഴു മന്ത്രിസഭകൾ അധികാരത്തിൽ വന്നു. അതിൽ മൂന്ന് യു .ഡി .എഫ് മന്ത്രിസഭയും നാല് എൽ .ഡി .എഫ് മന്ത്രിസഭയും. ആരോപണങ്ങളും അവകാശവാദങ്ങളും ന്യായീകരണങ്ങളും എങ്ങനെ വന്നാലും ഈ വർഷവും മലബാറിലെ കുട്ടികൾക്ക് സീറ്റില്ല എന്നത് പരമസത്യമാണ്. ഹയർസെക്കൻഡറി അഡ്മിഷൻ പൂർത്തിയാകുമ്പോൾ പതിനായിരക്കണക്കിന് കുട്ടികൾ പുറത്തു നിൽക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. സീറ്റുകളുടെ പരിമിതി ആവർത്തിച്ചു ചൂണ്ടിക്കാണിക്കുമ്പോൾ പത്താംതരത്തിന് ശേഷമുള്ള വിവിധ കോഴ്സുകളുടെ സീറ്റുകളുടെ എണ്ണം കാണിച്ച് പ്രതിസന്ധി ഇല്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞാലും പ്രതിസന്ധി ഇല്ലാതാവില്ല എന്നതും സത്യമാണ്.
മലപ്പുറത്തെ പ്രതിസന്ധി എന്തുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല എന്നത് കൃത്യമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
(തുടരും)
No comments:
Post a Comment